Site iconSite icon Janayugom Online

കോൺഗ്രസിന്റെ അഴിമതിക്ക് കൂട്ടായി ബിജെപിയും

kottayamkottayam

കോൺഗ്രസിന്റെ അഴിമതിക്ക് ബിജെപിയുടെ പിന്തുണയും. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ കോട്ടയം നഗരസഭയിലെ കോൺഗ്രസ് ഭരണത്തിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുത്താൻ ബിജെപി കോൺഗ്രസ് കൂട്ടുകെട്ട്. ക്വാറം തികയാത്തതിനെ തുടർന്ന് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരായ അവിശ്വാസം ഇന്നലെ ചർച്ചയ്ക്കെടുത്തില്ല. 

ബി ജെ പി — യു ഡി എഫ് അംഗങ്ങൾ വിട്ടുനിന്നതോടെയാണ് അവിശ്വാസം ചർച്ചക്ക് എടുക്കാൻ കഴിയാതിരുന്നത്. എൽ ഡി എഫിലെ 22 അംഗങ്ങൾ മാത്രമാണ് രാവിലെ 9 മണിക്ക് അവിശ്വാസം ചർച്ച ചെയ്യുന്ന വേളയിൽ ഹാജരായിരുന്നത്. അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത് 27 അംഗങ്ങളുടെ പിന്തുണയായിരുന്നു. 

നഗരസഭയിലെ മൂന്ന് കോടി രൂപയുടെ പെൻഷൻ തട്ടിപ്പ് വിവാദങ്ങൾക്കിടെയാണ് എൽ ഡി എഫ് അവിശ്വാസം കൊണ്ടുവന്നത്. ഉച്ച കഴിഞ്ഞ് വൈസ് ചെയർമാൻ ബി. ഗോപകുമാറിനെതിരായ അവിശ്വാസവും ചർച്ച ചെയ്യാൻ എടുത്തിരുന്നെങ്കിലും സമാന സ്ഥിതിയായിരുന്നു.കോട്ടയം നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ തണലിൽ നടന്ന കോടികളുടെ തട്ടിപ്പും അഴിമതിയും ദുർഭരണവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭക്കു മുന്നിൽ രണ്ടാഴ്ച മുമ്പ് അക്രമ സമരം നടത്തിയ ബിജെപി അവിശ്വാസ പ്രമേയത്തെ എതിർത്തതിലൂടെ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് മറനീക്കി പുറത്തു വന്നിരിക്കുകയാണെന്ന്‌ പ്രതിപക്ഷം ആരോപിച്ചു.

Exit mobile version