ഒഡീഷയില്‍ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനും കൂടിയായ പിതാബാഷ പാണ്ഡെയാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ബര്‍ഹാംപൂരില്‍ രാത്രിയില്‍ ജന മധ്യത്തില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് ആക്രമികള്‍ പിതാബാഷയെ വെടിവെച്ചത്. നെഞ്ചില്‍ വെടിയേറ്റ പിതാബാഷ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണു.
രാത്രി 9.40 ഓടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകവെയാണ് കൊലപാതകമെന്ന വൃത്തങ്ങള്‍ അറിയിച്ചു.കുഴഞ്ഞുവീണ ഉടന്‍ തന്നെ പിതാബാഷ നാട്ടുകാര്‍ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒഡീഷ ബാര്‍ കൗണ്‍സില്‍ അംഗവും നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റുമായിരുന്നു അദ്ദേഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പാണ്ഡെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയില്‍ ചേരുകയായിരുന്നു.

