Site iconSite icon Janayugom Online

പ്രവാചക നിന്ദ; രാജ്യത്തോട് ബിജെപി മാപ്പ് പറയണമെന്ന് സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാൻ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരാജകത്വം സൃഷ്ടിക്കുന്നതിനും കലാപമുണ്ടാക്കിയതിനും ബിജെപി മുൻ വക്താവ് നൂപുര്‍ ശര്‍മയും ബിജെപി പാര്‍ട്ടിയും ഉത്തരവാദികളെന്ന് സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാൻ. പ്രവാചക നിന്ദ നടത്തിയതില്‍ ബിജെപി രാജ്യത്തോട് മാപ്പ് പറയണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ രാജ്യത്ത് കലാപവും വിദ്വേഷവും ശ്രിഷ്ടിക്കാൻ ശ്രമിക്കുന്ന ആര്‍എസ്എസ് ബിജെപി സംഘടിത ധാരണയാണ് നൂപുര്‍ ശര്‍മയെന്നും അതുല്‍ കുമാര്‍ അഞ്ജാൻ വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടന ഓരോ വ്യക്തിക്കും സ്വന്തം മതം ആചരിക്കാനുള്ള അവകാശം നൽകുന്നു, തെറ്റായ പ്രസ്താവനകൾ നടത്താൻ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നൂപുർ കേസിലെ സുപ്രിം കോടതി വിധി സുപ്രധാനമായ വിധിയാണെന്നും, വർഗീയത വളർത്താനും സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനും ഇത്തരം ഘടകങ്ങളെ ഭരണകൂടവും സർക്കാരും സംരക്ഷിക്കരുതെന്നും സിപിഐ വളരെ വ്യക്തമായി പറയുന്നുണ്ട്.

പ്രവാചക നിന്ദയില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ നിരപരാധികളായ ജനങ്ങള്‍ക്ക് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വീഴ്ചയും കൂടാതെ നൂപുരിനെ അറസ്റ്റ് ചെയ്യണമെന്നും പരിഹാസരൂപേണ മാപ്പ് പറഞ്ഞാൽ മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ മതവിദ്വേഷം നടത്തുന്ന എല്ലവര്‍ക്കും സുപ്രിം കോടതിയുടെ വിധി മുന്നറിയിപ്പ് നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.

ടിവി ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് മുൻ ബിജെപി വക്താവ് നൂപുര്‍ ശര്‍മ പ്രവാചക നിന്ദ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നൂപുര്‍ ശര്‍മയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധവും അരാജകത്ത്വത്തിനും കാരണം നൂപുര്‍ ശര്‍മയാണെന്നും അതിനാല്‍ രാജ്യത്തോട് മാപ്പ് പറയണമെന്നുമായിരുന്നു കോടതി വിമര്‍ശനം.

Eng­lish summary;BJP must apol­o­gize to nation on Nup­pur Shar­ma judge­ment of supreme Court… Atul Kumar Anjan

You may also like this video;

Exit mobile version