Site iconSite icon Janayugom Online

മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്താനുള്ള ശ്രമം തടഞ്ഞ് സിപിഐ

രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ, കൃഷി മന്ത്രി പി പ്രസാദിന്റെ ആലപ്പുഴ ചാരുംമൂട്ടിലുള്ള വീടിന് മുന്നിൽ ബിജെപി പ്രതിഷേധം. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്താനെത്തിയ ബി ജെ പി പ്രവർത്തകരെ സി പി ഐ പ്രവർത്തകർ തടഞ്ഞതോടെ വാക്കേറ്റവും സംഘർഷാവസ്ഥയും ഉടലെടുക്കുകയായിരുന്നു. പ്രദേശത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം, രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ നിന്ന് കൃഷിമന്ത്രി പി പ്രസാദ് വിട്ടുനിന്നതുമായി ബന്ധപ്പെട്ട് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. പരിപാടിയുടെ മിനിട്‌സിൽ മാറ്റം വരുത്തിയതുകൊണ്ടാണ് പരിപാടി ഒഴിവാക്കിയതെന്നാണ് കത്തിലെ പ്രധാന പരാമർശം. ആദ്യം അംഗീകരിച്ച മിനിട്‌സിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നത് ഉൾപ്പെടുത്തിയിരുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
മിനിട്‌സിലെ മാറ്റം ആദ്യ പരിപാടിയുമായി യോജിക്കുന്നതല്ലെന്നും, ഇത് സർക്കാർ പിന്തുടരുന്ന സാധാരണ നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും കൃഷി വകുപ്പ് ഗവർണറെ അറിയിച്ചിട്ടുണ്ട്.

Exit mobile version