മതേതരത്വത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്ക് തന്നെയും വെല്ലുവിളിയായ ബിജെപി-ആര്‍എസ്എസ് സഖ്യത്തെ ഭരണത്തില്‍ നിന്നും പുറത്താക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ.
2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മതേതര, ജനാധിപത്യ, പ്രാദേശിക പാര്‍ട്ടികളും ഇടതുപക്ഷവും കൈകോര്‍ക്കണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നതെന്നും 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അജോയ് ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രാജ പറഞ്ഞു.
2025ല്‍ സിപിഐ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പത്ത് ലക്ഷം പേരെ പാര്‍ട്ടി അംഗങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തു ആര്‍ജിക്കാനും സംസ്ഥാന‑പ്രാദേശിക ഭരണ തലത്തില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും ഡി രാജ പറഞ്ഞു.
കോര്‍പറേറ്റ്-വര്‍ഗീയ‑വലതുപക്ഷ ശക്തികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ ഇടത് ഐക്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമെടുത്തു. ഇടതുപക്ഷ പാര്‍ട്ടികള്‍ തത്വാധിഷ്ഠിതമായി ഒരുമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ വിലയിരുത്തിയതായി ഡി രാജ വ്യക്തമാക്കി.
English Summary: BJP-RSS alliance should be thrown out of government: D Raja
You may like this video also