March 30, 2023 Thursday

Related news

March 29, 2023
March 24, 2023
March 21, 2023
March 15, 2023
March 14, 2023
March 13, 2023
March 10, 2023
March 5, 2023
March 3, 2023
March 2, 2023

ബിജെപി-ആര്‍എസ്എസ് സഖ്യത്തെ ഭരണത്തില്‍ നിന്നും പുറത്താക്കണം: ഡി രാജ

Janayugom Webdesk
ന്യൂഡല്‍ഹി
October 28, 2022 8:15 pm

മതേതരത്വത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്ക് തന്നെയും വെല്ലുവിളിയായ ബിജെപി-ആര്‍എസ്എസ് സഖ്യത്തെ ഭരണത്തില്‍ നിന്നും പുറത്താക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ.
2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മതേതര, ജനാധിപത്യ, പ്രാദേശിക പാര്‍ട്ടികളും ഇടതുപക്ഷവും കൈകോര്‍ക്കണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നതെന്നും 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അജോയ് ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രാജ പറഞ്ഞു.
2025ല്‍ സിപിഐ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പത്ത് ല­ക്ഷം പേരെ പാര്‍ട്ടി അംഗങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തു ആര്‍ജിക്കാനും സംസ്ഥാന‑പ്രാദേശിക ഭരണ തലത്തില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും ഡി രാജ പറഞ്ഞു.
കോര്‍പറേറ്റ്-വര്‍ഗീയ‑വലതുപക്ഷ ശക്തികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ ഇടത് ഐ­ക്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമെടുത്തു. ഇടതുപക്ഷ പാര്‍ട്ടികള്‍ തത്വാധിഷ്ഠിതമായി ഒരുമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ വിലയിരുത്തിയതായി ഡി രാജ വ്യക്തമാക്കി.

Eng­lish Sum­ma­ry: BJP-RSS alliance should be thrown out of gov­ern­ment: D Raja

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.