Site iconSite icon Janayugom Online

സിപിഐ ഭൂസമരത്തിനുനേരെ ബിജെപി അക്രമം; നാല്പതോളം പേര്‍ക്ക് പരിക്ക്

ഭൂരഹിതരെ സംഘടിപ്പിച്ച് സിപിഐ നടത്തിവരുന്ന ഭൂമി പിടിച്ചെടുക്കല്‍ സമര കേന്ദ്രത്തില്‍ ബിജെപി ഗുണ്ടകള്‍ നടത്തിയ അക്രമണത്തില്‍ നിരവധി പാവപ്പെട്ടവര്‍ക്ക് പരിക്കേറ്റു. ഹനുമകൊണ്ട ജില്ലയിലെ ഗുണ്ട്‌ല സിങ്കാരം പ്രദേശത്ത് തരിശുഭൂമിയില്‍ സിപിഐ നേതൃത്വത്തില്‍ കുടില്‍കെട്ടി ആരംഭിച്ച സമരകേന്ദ്രത്തിനുനേരെയാണ് ഭൂമാഫിയയുടെ ഒത്താശയോടെ ആര്‍എസ്എസ് ഗുണ്ടകള്‍ അക്രമണം നടത്തിയത്. തെലുഗുദേശത്തിന്റെ നേതാക്കളും അക്രമത്തിനു കൂട്ടുനിന്നുവെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ പൊലീസ് കമ്മിഷണര്‍ തരുണ്‍ ജോഷിക്കു നല്കിയ പരാതിയില്‍ പറഞ്ഞു.

 

കുടില്‍കെട്ടി താമസിക്കുന്ന 30 പാവപ്പെട്ട സ്ത്രീകള്‍ക്കും നിരവധി സിപിഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 174, 174 എന്നീ സര്‍വേ മമ്പറുകലില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഭൂമിയാണ് ഭൂരഹിതര്‍ക്ക് പതിച്ചുനല്കണമെന്നാവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് കുടില്‍ കെട്ടി പാവപ്പെട്ടവരെ താമസിപ്പിച്ചുവരുന്നത്. ഭൂമഫായി കയ്യേേറിക്കൊണ്ടിരുന്നതായിരുന്നു ഈ പ്രദേശം.

 

കുടില്‍ കെട്ടിയ സ്ഥലത്ത് പ്രവേശിക്കുന്നത് തടയുന്നതിന് ഭൂമാഫിയ മുള്ളുവേലികള്‍ സ്ഥാപിച്ചിരുന്നു. പാവപ്പെട്ടവര്‍ ഇതു ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സംഘടിച്ചെത്തിയ സംഘം അക്രമം നടത്തിയത്. കല്ലും വടികളുമായിട്ടായിരുന്നു അക്രമം. പരിക്കേറ്റവരെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തക്കലപ്പള്ളി ശ്രീനിവാസ റാവു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Eng­lish Summary:BJP vio­lence against CPI land strug­gle, injures 40
You may also like this video

Exit mobile version