കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് പിന്നാലെ ഓടി നിവേദനം നല്‍കാന്‍ ശ്രമിച്ചയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റി . കലുങ്ക് സംവാദം കഴിഞ്ഞ് നിവേദനം നൽകാനെത്തിയ ആളെ ബിജെപി പ്രവർത്തകരാണ് പിടിച്ചുമാറ്റിയത്.കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുബോൾ ആയിരുന്നു സംഭവം. കോട്ടയത്തുവെച്ചാണ് സംഭവം .
കാറിന് പിന്നാലെ ഓടി അപേക്ഷ നല്കാൻ ശ്രമിക്കുമ്പോഴായിരുന്നു ബിജെപി പ്രവർത്തകർ പിടിച്ച് മാറ്റിയത്. കാറിന്റെ ഡോർ തുറന്നില്ല, തുടർന്ന് അപേക്ഷകൻ കാറിന് പിന്നാലെ ഓടുകയായിരുന്നു. ചുറ്റും ഓടി നടന്ന് നിവേദനം സ്വീകരിക്കണമെന്ന് പറഞ്ഞു. തുടർന്ന് ബിജെപി പ്രവർത്തകർ ഇടപെട്ട് പിടിച്ചുമാറ്റി. ഒരാൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പറയപ്പെടുന്നു

