Site iconSite icon Janayugom Online

നടൻ കൃഷ്ണകുമാറിനും മകൾക്കുമെതിരായ കേസ്: പരാതികൾ അന്വേഷിക്കാൻ പ്രത്യേക സംഘം

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരായ പരാതി പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. കൃഷ്ണകുമാറിന്റെയും സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതികൾ ആണ് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷിക്കുക. കടയിൽ സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ക്രമക്കേടുകൾ പൊലീസിനെ അറിയിക്കാതെ കൃഷ്ണകുമാർ ജീവനക്കാരുമായി വിലപേശിയതിൽ വീഴ്‌ചയുണ്ടായതായും പൊലീസ് വ്യക്തമാക്കുന്നു. 

കടയിലെ കണക്കുകളിൽ ആദ്യം ഓഡിറ്റിംഗ് നടത്തും. സർക്കാർ സ്ഥാപനമോ പൊലീസിന്റെ മേൽനോട്ടത്തിൽ സ്വകാര്യ സ്ഥാപനമോ ആയിരിക്കും ഓഡിറ്റിംഗ് നടത്തുക. ദിയ കൃഷ്ണകുമാറിന്റെ കടയിലെ ജീവനക്കാരികൾ 69ലക്ഷം രൂപ അപപരിച്ചെന്ന പരാതി ആദ്യം തെളിയിക്കും. കഴിഞ്ഞ മാസം 29, 30 തീയതികളിലെ കവടിയാർ മുതൽ അമ്പലമുക്ക് വരെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Exit mobile version