
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരായ പരാതി പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. കൃഷ്ണകുമാറിന്റെയും സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതികൾ ആണ് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷിക്കുക. കടയിൽ സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ക്രമക്കേടുകൾ പൊലീസിനെ അറിയിക്കാതെ കൃഷ്ണകുമാർ ജീവനക്കാരുമായി വിലപേശിയതിൽ വീഴ്‌ചയുണ്ടായതായും പൊലീസ് വ്യക്തമാക്കുന്നു.
കടയിലെ കണക്കുകളിൽ ആദ്യം ഓഡിറ്റിംഗ് നടത്തും. സർക്കാർ സ്ഥാപനമോ പൊലീസിന്റെ മേൽനോട്ടത്തിൽ സ്വകാര്യ സ്ഥാപനമോ ആയിരിക്കും ഓഡിറ്റിംഗ് നടത്തുക. ദിയ കൃഷ്ണകുമാറിന്റെ കടയിലെ ജീവനക്കാരികൾ 69ലക്ഷം രൂപ അപപരിച്ചെന്ന പരാതി ആദ്യം തെളിയിക്കും. കഴിഞ്ഞ മാസം 29, 30 തീയതികളിലെ കവടിയാർ മുതൽ അമ്പലമുക്ക് വരെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.