റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശി സതീശന്റെ പരാതിയിൽ ഓണ്ടേൻ റോഡിലെ എക്സാക്ട് എന്ന സ്ഥാപന ഉടമ തില്ലങ്കേരി സ്വദേശി പ്രേമരാജനെതിരേയാണ് കേസെടുത്തത്. 2019 ൽമൂന്ന് ലക്ഷം രൂപ, 2020 ൽ മൂന്ന് ലക്ഷം രൂപയ പിന്നീട് 5500 രൂപ എന്നിങ്ങനെ വാങ്ങിയ പ്രതി ജോലിയോ വാങ്ങിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.