ആറ് വർഷം മുൻപ് വിജിൽ എന്ന യുവാവിനെ ചതുപ്പുനിലത്തിൽ കെട്ടിത്താഴ്ത്തിയ കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു. സരോവരത്തെ കണ്ടൽക്കാടുകളിലാണ് പരിശോധന നടക്കുന്നത്. കേസിലെ ഒന്നാം പ്രതി നിഖിലിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. നിഖിലിനെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഇയാൾ കാണിച്ചുകൊടുത്ത സ്ഥലത്താണ് പരിശോധന നടത്തുന്നത്.
യുവാവിനെ ചതുപ്പുനിലത്തിൽ കെട്ടിത്താഴ്ത്തിയ കേസ്; അവശിഷ്ടം കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു

