കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി അധിക്ഷേപം അപമാനകരമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ നിയമസഭയില്‍ പറഞ്ഞു. ദേവസ്വം നിയമിച്ച ബാലു ഈഴവ സമുദായത്തില്‍ നിന്നുള്ളയാള്‍ ആണ്. നിയമപ്രകാരമാണ് ബാലുവിനെ നിയമിച്ചത്. ബാലു കഴകക്കാരനായി ജോലി ചെയ്‌തേ മതിയാകൂ. ജോലി നിഷേധിച്ചത് സാംസ്‌കാരിക കേരളത്തിന് അപമാനം ആണെന്നും മന്ത്രി വ്യക്തമാക്കി. നവോത്ഥാന നായകര്‍ ഉഴുതുമറിച്ച നാടാണ് കേരളം. ഇപ്പോഴും കേരളത്തില്‍ ജാതി അധിക്ഷേപം നിലനില്‍ക്കുന്നു. കാലഘട്ടത്തിന് യോജിച്ച സമീപനം അല്ല തന്ത്രിമാരുടേത് എന്നും മന്ത്രി വ്യക്തമാക്കി.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി അധിക്ഷേപം അപമാനകരം; ദേവസ്വം മന്ത്രി വി എൻ വാസവൻ

