Site icon Janayugom Online

മൂന്നാം ഡോസ്​ കോവിഡ്​ വാക്​സിന്​ അനുമതി നൽകാനാവില്ലെന്ന്​ കേന്ദ്രസർക്കാർ ഹൈക്കോടതിയില്‍

Kerala High court

മൂന്നാം ഡോസ്​ കോവിഡ്​ വാക്​സിന്​ അനുമതി നൽകാനാവില്ലെന്ന്​ കേന്ദ്രസർക്കാർ. ഹൈകോടതിയിലാണ്​ കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട നിലപാട്​ അറിയിച്ചത്​. മൂന്നാം ഡോസിന്​ അനുമതി ആവശ്യപ്പെട്ട്​ കണ്ണൂർ സ്വദേശി ഗിരികുമാർ സമർപ്പിച്ച ഹരജിയിലാണ്​ കേന്ദ്രസർക്കാർ നിലപാട്​ അറിയിച്ചത്​.

മൂന്നാം ഡോസിന്​ അനുമതി നൽകാൻ നിലവിൽ നിയമമില്ലെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കി. സൗദിയിൽ കോവാക്​സിന്​ അംഗീകാരം ഇല്ലാത്തതിനാലാണ്​ ഹൈകോടതിയിൽ ഹരജി നൽകിയതെന്ന്​ ഹരജിക്കാരനും പറഞ്ഞു. ഭാരത്​ ബയോടെക്​ നിർമിക്കുന്ന കോവാക്​സിന്​ ഇതുവരെ പല ലോകരാജ്യങ്ങളും അനുമതി നൽകിയിട്ടില്ല.

സൗദി അറേബ്യയും കോവാക്​സിന്​ അംഗീകാരം നൽകിയിട്ടില്ല. ലോകാരോഗ്യസംഘടനക്ക്​ മുമ്പാകെ അനുമതിക്കായുള്ള കോവാക്​സിൻ അപേക്ഷ എത്തിയിട്ടുണ്ട്​. എന്നാൽ, ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Eng­lish Sum­ma­ry : Cen­tral gov­ern­ment on giv­ing third dose vac­cine in highcourt

You may also like this video :

Exit mobile version