Site iconSite icon Janayugom Online

കേരളത്തോടുള്ള കേന്ദ്ര അവഗണന വീണ്ടും :സംസ്ഥാനത്തിന് 5000കോടിയ്ക്കുള്ള അനുമതി മാത്രം

കേരളത്തോടുള്ള കേന്ദ്ര അവഗണന തുടരുന്നു. സംസ്ഥാനത്തിന് 5000 കോടിയ്ക്കുള്ള അനുമതിയേ തരുള്ളുവെന്നും അതിന് തന്നെ കടുത്ത ഉപാധികള്‍ ഏര്‍പ്പെടുത്തുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. മിനിമം 10,000 കോടിയ്ക്കുള്ള അനുമതി വേണമെന്നും കര്‍ശന ഉപാധികളുടെ അടിസ്ഥാനത്തില്‍ 5,000 കോടി ആവശ്യമില്ലെന്നും കേരളം വ്യക്തമാക്കി.

അടുത്ത സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ മൊത്തം ചെലവുകൾ നിയന്ത്രിക്കാൻ വേണ്ട ഉപാധികൾ ഏർപ്പെടുത്തുമെന്നാണ് കേന്ദ്രം അറിയിച്ചത്. കേരളം ബജറ്റിൽ പ്രഖ്യാപിച്ച പ്ലാൻ ബി യുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ, ഈ ഉപാധികൾ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് കേരളം നിലപാട് വ്യക്തമാക്കി. 

21ന് കേരളത്തിന്റെ ഹർജിയിൽ വിശദ വാദം കേൾക്കും. കേരളത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത്‌ സംസ്ഥാനത്തിന്‌ ആശ്വാസമേകുന്ന പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. 19,370 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ആവശ്യപ്പെട്ടിട്ടും ഇതിന്റെ പകുതിപോലും കേന്ദ്രം അനുവദിച്ചില്ല.

Eng­lish Summary:
Cen­tral neglect of Ker­ala again: Only 5000 crore sanc­tion for the state

You may also like this video:

Exit mobile version