Site iconSite icon Janayugom Online

മുസ്ലിം പള്ളിക്കുമേല്‍ വീണ്ടും അവകാശവാദം

ഉത്തര്‍പ്രദേശില്‍ മുസ്ലിം പള്ളിക്കുമേല്‍ വീണ്ടും അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടനകള്‍. ബദായുനിലെ ഷംസി ഷാഹി മോസ്ക് നീലകാന്ത് മഹാദേവ് ക്ഷേത്രമാണെന്ന അവകാശവാദവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ എന്ന സംഘടനയാണ് കോടതിയിലെത്തിയത്. 

ബദായുനിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് ഷംസി ഷാഹി മസ്ജിദ് നിലകൊള്ളുന്നത്. രാജ്യത്ത് ഏറ്റവും പഴക്കമേറിയതില്‍ മൂന്നാമതും വലിപ്പത്തില്‍ ഏഴാമതുമാണ് 23,500 പേരെ ഉള്‍ക്കൊള്ളുന്ന ഈ ആരാധനാലയം. 2022 ലാണ് ആദ്യമായി ഇവിടെ ഹിന്ദുസംഘടനകള്‍ അവകാശവാദം ഉന്നയിച്ചത്. പുരാതനക്ഷേത്രം തകര്‍ത്താണ് മോസ്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇവിടെ ആരാധന നടത്താന്‍ അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അഖിലഭാരത ഹിന്ദുമഹാസഭ നേതാവായ മുകേഷ് പട്ടേല്‍ കോടതിയെ സമീപിക്കുകയായിരുന്നു. 

Exit mobile version