Site iconSite icon Janayugom Online

കോയമ്പത്തൂ‍‍ർ സ്ഫോടനം: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

കോയമ്പത്തൂർ സ്ഫോടനക്കേസിൽ പിടിയിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തി. ഫിറോസ് ഇസ്മയിൽ, മുഹമ്മദ് ധൽക്ക, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് പിടിയിലായിരിക്കുന്നത്. എല്ലാവരും കോയമ്പത്തൂർ ജിഎംനഗർ, ഉക്കടം സ്വദേശികളാണ്. ഇതിൽ മുഹമ്മദ് ധൽക്ക 1998 ലെ കോയമ്പത്തൂർ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനും അൽ ഉമ സംഘടനയുടെ സ്ഥാപകനുമായ എസ്എ ബാഷയുടെ സഹോദരപുത്രനാണ്.

സ്ഫോടനത്തിന് ഉയോഗിച്ച കാറ് 10 തവണ കൈമറിഞ്ഞെത്തിയതാണെന്ന് കമ്മിഷണർ വി ബാലകൃഷ്ണൻ പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്നും കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീനെ ശ്രീലങ്കയിലെ ഈസ്റ്റർ ദിന ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ സഹ്റൻ ഹാഷിമുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ മുമ്പ് ചോദ്യം ചെയ്തിരുന്നു. എന്നാൽ തെളിവില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു.

Eng­lish Sum­ma­ry: Coim­bat­ore blast: UAPA charged against accused
You may also like this video

Exit mobile version