Site iconSite icon Janayugom Online

കൊച്ചി മേയർ സ്ഥാനത്തിനായി പിടിവലി; ദീപ്തി മേരി വര്‍ഗീസിനെതിരെ പ്രതിഷേധം

കൊച്ചി മേയർ സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി. മേയർ സ്ഥാനത്തിനായി നിലകൊള്ളുന്ന ദീപ്തി മേരി വര്‍ഗീസിനെതിരെ പാർട്ടിയിൽ പ്രതിഷേധം ശക്തമാവുകയാണ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ ഭൂരിപക്ഷം നോക്കി മേയറെ തീരുമാനിക്കണമെന്ന ആവശ്യം കെപിസിസിക്ക് മുന്നില്‍ ഉന്നയിക്കാനാണ് ഇവരുടെ ശ്രമം. കെപിസിസി ജനറല്‍ സെക്രട്ടറിയാണ് ദീപ്തി മേരി വര്‍ഗീസ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ മിനിമോളുടെ പേരും പരിഗണിക്കുന്നുണ്ട്. 

ദീപ്തി കെ സി വേണുഗോപാല്‍ ഗ്രൂപ്പിൽപെട്ടയാളാണ്. മിനിമോൾ വി ഡി സതീശന്‍ വിഭാഗത്തിലും. എ വിഭാഗത്തില്‍നിന്ന് മുന്‍ കൗണ്‍സിലിലെ ഷൈനി മാത്യുവും സീന ടീച്ചറിന്റെ പേരും പരിഗണിക്കുന്നുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും വലിയൊരു നിരതന്നെയുണ്ട്. കഴിഞ്ഞ കൗണ്‍സിലില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ എം ജി അരിസ്റ്റോട്ടിലും ഡെപ്യൂട്ടി ലീഡറായിരുന്ന ഹെന്‍ട്രി ഓസ്റ്റിനും കൂടാതെ മുന്‍ കൗണ്‍സിലര്‍മാരായ മുതിര്‍ന്ന നേതാക്കളുടെയും വലിയ നിരതന്നെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനായുണ്ട്.

Exit mobile version