Site icon Janayugom Online

രാജ്യത്ത് 46,164 പുതിയ കോവിഡ് കേസുകൾ ; മരണം 607

രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 46,164 പേർക്ക്. ഇതിൽ 31,445ഉം കേരളത്തിലാണ്. കേരളം ഒഴികെയുള്ള സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്തത് 14,719 കേസാണ്.
607 പേരുടെ മരണമാണ് രാജ്യത്ത് ഇന്നലെ കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഇതിൽ 215ഉം കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,159 പേർ കോവിഡ് മുക്തമായി.
ഇന്നലെ വരെ 3,25,58,530 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,17,88,440 പേർ രോഗമുക്തി നേടി. 3,33,725 പേരാണ് നിലവിൽ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിൽ ഉള്ളത്. കോവിഡ് ബാധിച്ചുള്ള ആകെ മരണം 4,36,365.
ഇന്നലെ വരെ 60, 38,46,475 പേർ വാക്സിൻ സ്വീകരിച്ചതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 80, 40, 407 പേരാണ് ഇന്നലെ വാക്സിൻ എടുത്തത്.

Eng­lish sum­ma­ry; covid india cases

You may also like this video;

Exit mobile version