Site icon Janayugom Online

കോവിഡ് അവലോകന യോഗം ഇന്ന്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കോവിഡ് അവലോകനയോഗം ഇന്ന് ചേരും. വൈകീട്ട് അഞ്ചുമണിയ്ക്ക് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കും. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും. കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടന്നിരിക്കുകയാണ്. എറണാകുളം ജില്ലയില്‍ ഇന്നലെ രോഗബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നിരുന്നു. 

തിരുവനന്തപുരം ജില്ലയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ട്. ടിപിആറിന് പകരം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം നോക്കിയുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷമുള്ള സാഹചര്യം അവലോകന യോഗം വിലയിരുത്തും. അതേസമയം നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത് യോഗം പരിഗണിച്ചേക്കും. നിലവില്‍ എ,ബി,സി കാറ്റഗറി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ENGLISH SUMMARY:Covid review meet­ing today
You may also like this video

Exit mobile version