Site icon Janayugom Online

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ഉ​ൾ​പ്പെ​ടെ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ പ​കു​തി​യോ​ളം ജീ​വ​ന​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​യ​ന്ത്ര​ണം ഏർപ്പെടുത്തി.

വ​നം, ദേ​വ​സ്വം, ആ​രോ​ഗ്യ​മ​ന്ത്രി​യുടെ ഓ​ഫീ​സ് എന്നിവിടങ്ങളിലെ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി അ​ട​ച്ചു. സാ​മ്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​ന​മാ​യ​തി​നാ​ൽ പ​ദ്ധ​തി​ന​ട​ത്തി​പ്പ് താ​ളം​തെ​റ്റു​മെ​ന്ന ആ​ശ​ങ്ക ഉയർന്നിട്ടുണ്ട്.

തിരുവനന്തപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. കെഎസ്ആര്‍ടിസിയിലെ 82 ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കെ​എ​സ്ആ​ർ​ടി​സി ചീ​ഫ് ഓ​ഫീ​സി​ലെ ചി​ല ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​ന്പ സ​ർ​വീ​സ് ക​ഴി​ഞ്ഞെ​ത്തി​യ ജീ​വ​ന​ക്കാ​രി​ലാ​ണ് കോ​വി​ഡ് ബാ​ധ കൂ​ടു​ത​ലാ​യി കണ്ടെത്തിയിരിക്കുന്നത്.

ആ​റ്റി​ങ്ങ​ൽ യൂ​ണി​റ്റി​ൽ പ​ത്ത് ഡ്രൈ​വ​ർ​മാ​ർ​ക്കും ഏ​ഴ് ക​ണ്ട​ക്ട​ർ​മാ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ രോ​ഗ ബാ​ധ വ​ർധി​ക്കു​ന്ന​ത് സ​ർ​വീ​സു​ക​ളെ ബാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പറയുന്നു.

eng­lish sum­ma­ry; covid spread in the state is extreme

you may also like this video;

Exit mobile version