രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,358 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 75,456 ആയി. രോഗമുക്തി നിരക്ക് 98.90 ശതമാനമാണ്. അതേസമയം ഒമിക്രോൺ കേസുകളുടെ എണ്ണം ഉയർന്ന് 653 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത്.
167 പേർക്കാണ് ഇവിടെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹി (165), കേരളം (57), തെലങ്കാന (55), ഗുജറാത്ത് (49) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ. രാജ്യത്തെ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. 15–18 വയസ്സുകാർക്കുള്ള വാക്സിൻ ജനുവരി 3 മുതൽ നൽകി തുടങ്ങുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗരേഖയിൽ പറയുന്നു.
ENGLISH SUMMARY:covid updates in india 28-12-2021
You may also like this video