രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16,051 കടന്നു. 206 മരണം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2,02,131 സജീവ കേസുകളാണ് രാജ്യത്ത് ഉള്ളത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,28,38,524 കടന്നു. 0.47 ശതമാനമാണ് സജീവ കേസുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37,901 പേർ രോഗമുക്തി നേടി. 98.33 ശതമാനമാണ് രോഗമുക്തി നിരക്ക്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം ഇതോടെ 4,21,24,284 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ 8,31,087 ടെസ്റ്റുകളിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.93 ശതമാനമാണ്. വാക്സിനേഷൻ ഡ്രൈവിലൂടെ രാജ്യത്ത് ഇതുവരെ 175.46 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കി.
English Summary:Covidupdates in india 21-02-2022
You may also like this video