Site icon Janayugom Online

സെപ്റ്റംബര്‍ 12ന് സിപിഐ വനിതാ സംവരണ അവകാശ ദിനമായി ആചരിക്കും

സെപ്റ്റംബര്‍ 12 ന് വനിതാ സംവരണ അവകാശ ദിനമായി ആചരിക്കുവാന്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. മുതിര്‍ന്ന സിപിഐ നേതാവായിരുന്ന ഗീതാമുഖര്‍ജി ശ്രമഫലമായി വനിതാ സംവരണ ബില്‍ അവതരിപ്പിച്ച് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന ദിനമാണ് സെപ്റ്റംബര്‍ 12.

കഴിഞ്ഞ ദിവസം മുസഫര്‍നഗറില്‍ നടന്ന കര്‍ഷക മഹാപഞ്ചായത്ത് പ്രഖ്യാപിച്ച 27ന്റെ ഭാരത് ബന്ദിന് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്കുമെന്ന് ജനറല്‍ സെക്രട്ടറി ഡിരാജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരിയില്‍ചേര്‍ന്ന ദേശീയകൗണ്‍സില്‍ യോഗത്തിന് ശേഷമുള്ള ദേശീയ, സാര്‍വദേശീയസംഭവങ്ങള്‍യോഗം ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. രാജ്യംവിവിധ പ്രതിസന്ധികളെയാണ് ഇക്കാലയളവില്‍ അഭിമുഖീകരിച്ചത്.

സമ്പദ്ഘടന തകര്‍ച്ചയിലാണ്. നോട്ടുനിരോധനത്തിന്റെയും ചരക്കുസേവന നികുതി നടപ്പിലാക്കിയതിന്റെയും ആഘാതത്തില്‍നിന്ന് ഇതുവരെ കര കയറാനായിട്ടില്ല. തൊഴിലില്ലായ്മ, അസ്വസ്ഥതകള്‍ എന്നിവ എക്കാലത്തെയും ഉയര്‍ന്ന തലത്തിലെത്തിയിരിക്കുന്നു. ഈപശ്ചാത്തലത്തില്‍ ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുക എന്നതായിരിക്കും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍പാര്‍ട്ടിയുടെ മുഖ്യപരിഗണനയെന്നും അദ്ദേഹം അറിയിച്ചു.

സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ സിപിഐ ഉല്‍പ്പെടെയുള്ള 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധത്തില്‍ സജീവ പങ്കാളിത്തം വഹിക്കുന്നതിന് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണയായിരുന്നു യോഗത്തില്‍ അധ്യക്ഷനായത്.

ഒക്ടോബര്‍ രണ്ടു മുതല്‍ നാലുവരെ ഡല്‍ഹിയില്‍ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം അടുത്തവര്‍ഷം വിജയവാഡയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കും.

ENGLISH SUMMARY:CPI con­duct­ing Sep­tem­ber 12 as  Wom­en’s Reser­va­tion Rights Day
You may also like this video

Exit mobile version