എഐവൈഎഫ് മുൻ കോട്ടയം ജില്ലാ സെക്രട്ടറിയും സിപിഐ ജില്ലാ കൗൺസിൽ അംഗവും ആയ വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര രഘുവരത്തിൽ
ആർ ബിജു (50) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. എ ഐ വൈ എഫ് മുൻ സംസ്ഥാന കൗൺസിൽ അംഗം കൂടി ആയിരുന്ന ബിജു കെസിഇസി സംസ്ഥാന സെക്രട്ടറിയും എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗവുമാണ് .
വൈക്കം ടൗൺ സർവിസ് സഹകരണ ബാങ്കിലെ സീനിയർ ക്ലർക്ക് ആയിരുന്നു. ഒൻപത് വർഷത്തോളം എ ഐ വൈ എഫ് കോട്ടയം ജില്ലാ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട് . സിപിഐ മുൻ നേതാവ് രഘുവരൻ ആണ് പിതാവ്. മാതാവ്: രമണി. ഭാര്യ: ബിന്ദു. മകൾ: നൈനിക.