Site iconSite icon Janayugom Online

എഡിജിപി എം ആർ അജിത് കുമാറിനോടുള്ള സിപിഐയുടെ നിലപാടിൽ മാറ്റമില്ല: ബിനോയ് വിശ്വം

എഡിജിപി എം ആർ അജിത് കുമാറിനോടുള്ള സിപിഐയുടെ നിലപാടിൽ മാറ്റമില്ലന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.ആലപ്പുഴയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആശ്വാസ്യമല്ലാത്ത ചില നടപടികൾ അജിത് കുമാറിന്റെ ഭാഗത്ത്‌ നിന്നുണ്ടായി .അജിത് കുമാര്‍ തുടർച്ചയായി ആർഎസ്എസ് നേതാക്കളെ കണ്ടു .തൃശൂർ പൂരം തൃശൂരിന്റെ ദേശീയ ഉത്സവമാണ്. അത് അലങ്കോലമാക്കുന്നത് തടയാൻ അജിത് കുമാറിന് ആയില്ല .

ചുമതലയിൽ ഉള്ള മന്ത്രി പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഐപിഎസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട ചട്ടങ്ങളും ഉത്തരവാദിത്വങ്ങളും ഉണ്ട്. അജിത് കുമാര്‍ അത് പാലിച്ചിട്ടില്ല. ഇത്തരം വിഷയങ്ങൾ സർക്കാരിന്റെ നയമായി വരുമ്പോൾ സിപിഐയോട് കൂടി ആലോചിക്കേണ്ടി വരും .ആ ഘട്ടം വരുമ്പോൾ സിപിഐക്ക് നിലപാട് ഉണ്ടെന്ന കാര്യം പറഞ്ഞിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ മാധ്യമ വാര്‍ത്തയെ അടിസ്ഥാനമാക്കി ഒന്നും പറയാന്‍ സാധിക്കില്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചെറുതാക്കി കാണിക്കാനുള്ള നീക്കമാണ് പലഭാഗത്ത് നിന്നും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version