Site iconSite icon Janayugom Online

സി ടെറ്റ് പരീക്ഷാ തട്ടിപ്പ്; ബീഹാറില്‍ 31 പേര്‍ അറസ്റ്റില്‍

സി ടെറ്റ് പരീക്ഷാ തട്ടിപ്പിൽ ബിഹാറിൽ 31 പേർ അറസ്റ്റിൽ. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ പരീക്ഷ ക്രമക്കേടിനാണ് അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിന് നടന്ന പരീക്ഷയിലാണ് വ്യാപക തട്ടിപ്പ് നടന്നത്. മഹാരാഷ്ട്രയില്‍ നീറ്റ് തട്ടിപ്പില്‍ ഒരാളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗാർത്ഥികൾക്ക് പകരമായി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയവരാണ് അറസ്റ്റിലായവര്‍. ഒമ്പത് പേരെ ലഹേരിയാസാരായിലെ പരീക്ഷ കേന്ദ്രത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ബയോമെട്രിക് സംവിധാനം വഴി ഉദ്യോഗാർഥികളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടമാണെന്ന് മനസിലായത്. പണം വണ്ടി യാത്രത ഉദ്യോഗാർത്ഥികൾക്ക് വേണ്ടി പരീക്ഷ എഴുതുന്നവരുടെ സംഘത്തിലുള്ളവരാണ് ഇവർ എന്നാണ് പൊലീസ് പറയുന്നത്. യഥാർഥ പരീക്ഷാർഥികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിശദമായി പരിശോധന നടത്തി ഉത്തരം നല്കാൻ എൻ ടി എയോട് സുപ്രീം കോടതി നിർദേശം നല്‍കിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ നടത്തിപ്പ് ക്രമക്കേടിനുമുള്ള കടുത്ത അതൃപ്തിയും കോടതി കഴിഞ്ഞ ദിവസം അറിയിച്ചു.

Eng­lish Sum­ma­ry: Ctet exam cheat­ing; 31 peo­ple arrest­ed in Bihar
You may also like this video

Exit mobile version