എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിൽ ടയർ കയറിയ പാടുകൾ ഉളളതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ചത് അതിഥി തൊഴിലാളി ആണെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുളള ഡീസൽ പമ്പിന്‍റെ സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊച്ചി സെൻട്രൽ പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാതൻ്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്
