24 January 2026, Saturday

Related news

January 21, 2026
January 20, 2026
January 20, 2026
January 17, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാതൻ്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

Janayugom Webdesk
കൊച്ചി
March 16, 2025 12:39 pm

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിൽ ടയർ കയറിയ പാടുകൾ ഉളളതായാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചി‌ട്ടുണ്ട്.
മരിച്ചത് അതിഥി തൊഴിലാളി ആണെന്നാണ് പ്രാഥമിക നി​ഗമനം. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുളള ഡീസൽ പമ്പിന്‍റെ സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊച്ചി സെൻട്രൽ പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.