Site iconSite icon Janayugom Online

കേന്ദ്ര — സംസ്ഥാന ബന്ധത്തിൽ അഴിച്ചുപണി അനിവാര്യം: കെ പ്രകാശ് ബാബു

AITUCAITUC

കേന്ദ്ര — സംസ്ഥാന ബന്ധത്തിൽ അഴിച്ചുപണി അനിവാര്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു. ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങളും കേരളത്തിന്റെ വികസനവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ കെട്ടില്ലാതെ സംസ്ഥാനത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണം. നിയമനിർമ്മാണത്തിന്റെ കാര്യത്തിലെങ്കിലും അത് സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര — സംസ്ഥാന സർക്കാരുകൾ തമ്മിൽ നിലവിലുള്ള ബന്ധത്തിൽ അഴിച്ചുപണി ആവശ്യമാണ്. അതിനായി പൊളിറ്റിക്കൽ ബില്ലിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ‑സംസ്ഥാന ബന്ധങ്ങളെ ഊഷ്മളമായി കൊണ്ടു പോകാനുള്ള തീരുമാനങ്ങളാണ് എപ്പോഴും നല്ലത്. പക്ഷേ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ചാണ് കേന്ദ്ര നിലപാടിൽ വ്യത്യാസങ്ങൾ വരുന്നത്. കേന്ദ്രസർക്കാർ പറയുന്നത് അനുകൂലിക്കാത്ത രാഷ്ട്രീയപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർ പദവിയിലൂടെ അവരത് പ്രകടിപ്പിക്കുന്നുണ്ട്. അതു കൂടാതെയാണ് സംസ്ഥാന വിഹിതത്തിന്റെ കാര്യത്തിൽ നിലപാടുകൾ എടുക്കുന്നത്. സംസ്ഥാന ഗവൺമെന്റുകളുടെ ധന വിനിയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാർ എടുക്കുന്ന നിലപാടുകളും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എഐടിയുസി ജില്ലാ പ്രസിഡന്റ് വി മോഹൻദാസ് മോഡറേറ്ററും കൃഷി മന്ത്രി പി പ്രസാദ് മുഖ്യാതിഥിയുമായി. സിപിഐ നേതാക്കളായ സത്യൻ മൊകേരി, വാഴൂർ സോമൻ എംഎൽഎ, പ്ലാനിങ് ബോർഡ് അംഗം ഡോ. കെ രവി രാമൻ, ജയശ്ചന്ദ്രൻ കല്ലിങ്കൽ, ബി രാംപ്രകാശ്, ഡോ. കെ എസ് സജികുമാർ, കെ പി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ജി കൃഷ്ണപ്രസാദ് സ്വാഗതവും എ എം ഷിറാസ് നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: Decen­tral­i­sa­tion of cen­tral-state rela­tions is essen­tial: K Prakash Babu

You may also like this video

Exit mobile version