Site iconSite icon Janayugom Online

ഡല്‍ഹി സ്ഫോടനം: സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ

രാജ്യതലസ്ഥാനമായ ഡൽഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെ കുറിച്ച് സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംഭവത്തില്‍ സെക്രട്ടേറിയറ്റ് ഞെട്ടലും അഗാധമായ ദുഃഖവും രേഖപ്പെടുത്തി. മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച സെക്രട്ടേറിയറ്റ് പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യചികിത്സ സർക്കാർ ഉറപ്പാക്കണമെന്നും സമാധാനവും പൊതു സുരക്ഷയും നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

Exit mobile version