ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. കെ പദ്മകുമാര്‍ 30ന് വിരമിക്കുമ്പോള്‍ പകരം ഫയര്‍ ഫോഴ്സ് മേധാവിയായി മനോജ് എബ്രഹാം ചുമതലയേല്‍ക്കും. 1994 ബാച്ച് ഐപിഎസ് ഓഫിസറായ മനോജ് എബ്രഹാമിന് 2031 ജൂണ്‍ വരെ സര്‍വീസില്‍ തുടരാം. അതിനാല്‍ തന്നെ മനോജ് എബ്രഹാം സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള സാധ്യതയും കൂടുതലാണ്.
മനോജ് എബ്രഹാമിന് ഡിജിപി റാങ്ക്; ഫയര്‍ഫോഴ്സ് മേധാവിയായി നിയമനം

