Site iconSite icon Janayugom Online

ഡോ. സുകുമാർ അഴീക്കോട് സ്മാരക മാധ്യമ പുരസ്‌കാരം ഷാജി ഇടപ്പള്ളിക്ക്

തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2024–25 വർഷത്തെ ഡോ സുകുമാർ അഴീക്കോട് സ്മാരക മാധ്യമ പുരസ്‌കാരം ഷാജി ഇടപ്പള്ളിക്ക്. നാടക, കലാ, സാംസ്‌കാരിക, ജീവകാരുണ്യ മേഖല സംബന്ധിച്ചുള്ള പ്രത്യേക സ്റ്റോറികളൂം ഈ രംഗത്തെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം. ഇടപ്പള്ളി വടക്കുംഭാഗം തോണിപ്പറമ്പിൽ പരേതരായ ബേബിയുടെയും ഉഷാകുമാരിയുടെയും മകനായ ഷാജി ജനയുഗം കൊച്ചി ബ്യുറോയിൽ റിപ്പോർട്ടറാണ്. ഈ മാസം 22 ന് തിരുവനന്തപുരം പേട്ടയിലെ എസ് എൻ ഡി പി ഹാളിൽ നടക്കുന്ന ട്രസ്റ്റിന്റ പത്താം വാർഷികാഘോഷ സമ്മേളനത്തിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർപേഴ്സൺ സന്ധ്യ ജയേഷ് പുളിമാത്ത് അറിയിച്ചു.

Exit mobile version