Site iconSite icon Janayugom Online

മദ്യംകുടിപ്പിച്ചു, ബീഡിവലിപ്പിച്ചു, കോട്ടയത്ത് നവവധുവിന് ആഭിചാര ക്രീയയുടെ പേരിൽ പീഡനം; ഭര്‍ത്താവും മന്ത്രിവാദിയുമടക്കം മൂന്ന് പേർ അറസ്റ്റില്‍

മദ്യംകുടിപ്പിച്ചു ബീഡിവലിപ്പിച്ചും കോട്ടയത്ത് നവവധുവിന് ആഭിചാര ക്രീയയുടെ പേരിൽ പീഡിപ്പിച്ച ഭര്‍ത്താവും മന്ത്രിവാദിയുമടക്കം മൂന്ന് പേർ അറസ്റ്റില്‍.പെരുംതുരുത്തിയിൽ ആയിരുന്നു സംഭവം. ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന വ്യാജേനയായിരുന്നു ആഭിചാരക്രിയ. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്നാണ് യുവതിയെ മണിക്കൂറുകള്‍ നീണ്ട ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് വിധേയയാക്കിയത്. യുവതിയുടെ ഭര്‍ത്താവ് മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55), പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടില്‍ കുട്ടന്റെ മകന്‍ ശിവദാസ് (54) എന്നിവരെയാണ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് പീഡനത്തിനിരയായ യുവതിയും അഖിൽദാസും. ഇവർ അഖിലിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കൂടിയിട്ടുണ്ട് എന്ന ഭർതൃമാതാവിന്റെ ആരോപണമാണ് പീഡനങ്ങളിലേക്ക് വഴിവെച്ചത്. ഭർതൃവീട്ടുകാർ ഇടപാട് ചെയ്തതനുസരിച്ച്, തിരുവല്ല മുത്തൂർ സ്വദേശിയായ ശിവൻ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി ശിവദാസും ഇവരുടെ വീട്ടിലെത്തി.

പകൽ 11 മണിമുതൽ രാത്രി ഒമ്പത്മണിവരെ മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയകളാണ് ആ വീട്ടിൽ നടന്നത്. ക്രിയകൾക്കിടെ യുവതിക്ക് മദ്യം നൽകിയ ശേഷം ബലമായി ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു. കൂടാതെ യുവതിയുടെ ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തു. ചടങ്ങുകൾ അവസാനിച്ചതോടെ യുവതിയുടെ മാനസികനില തകരാറിലായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യുവതിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്.

Exit mobile version