Site iconSite icon Janayugom Online

ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഢ്

DY chandrachudDY chandrachud

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിത് വിരമിക്കുന്നതോടെ അടുത്ത മാസം ഒമ്പതിന് രാജ്യത്തിന്റെ 50ാമത് ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് ചുമതലയേല്‍ക്കും.
ഈ മാസം 11നാണ് പിന്‍ഗാമിയായി ചന്ദ്രചൂഡിന്റെ പേര് ജസ്റ്റിസ് യു യു ലളിത് ശുപാര്‍ശ ചെയ്തത്. രണ്ടു വര്‍ഷമാണ് ചന്ദ്രചൂഡിന്റെ കാലാവധി. യു യു ലളിതിന്റെ കാലാവധി 74 ദിവസം മാത്രമായിരുന്നു. അയോധ്യ, സ്വകാര്യത, ശബരിമല സ്ത്രീ പ്രവേശനം, വിവാഹേതര ബന്ധം തുടങ്ങിയ നിരവധി നിര്‍ണായക കേസുകളില്‍ ചന്ദ്രചൂഡിന്റെ വിധികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ഡി വൈ ചന്ദ്രചൂഡ്.
ചീഫ് ജസ്റ്റിസ് പദവിയിൽ രണ്ട് വർഷത്തെ കാലാവധിയാണ് ഡി വൈ ചന്ദ്രചൂഢിനുള്ളത്. 2024 നവംബർ പത്തിനാണ് വിരമിക്കുക. 2016 മെയ് 13നായിരുന്നു ഡി വൈ ചന്ദ്രചൂഢ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേൽക്കുന്നത്. അതിനുമുമ്പ് രണ്ട് വർഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാർച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്.

Eng­lish Summary:DY Chan­dra­chud as the 50th Chief Jus­tice of India
You may also like this video

Exit mobile version