Site iconSite icon Janayugom Online

കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് പൂര്‍ണം

AISFAISF

എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ ജില്ലയൊട്ടാകെ പ്രതിഷേധം ഇരമ്പി. എഐഎസ്എഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് സമ്പൂര്‍ണമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. മണ്ഡലം, ലോക്കല്‍ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം നടന്നു. എസ്എഫ്ഐയുടെ ഏകസംഘടനാവാദത്തിനും ലഹരിവല്ക്കരണത്തിനുമെതിരെ അതിശക്തമായ ജനരോഷമാണ് അലയടിച്ചത്. എസ്എഫ്ഐയുടെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പ്രകടനങ്ങളിലുയര്‍ന്നു.

കൊല്ലത്ത് നഗരം ചുറ്റി പ്രകടനത്തിനുശേഷം ചിന്നക്കടയില്‍ നടന്ന യോഗത്തില്‍ അഡ്വ. ജി ലാലു, അ‍ഡ്വ. ആര്‍ വിജയകുമാര്‍, ആര്‍ എസ് രാഹുല്‍രാജ്, എസ് വിനോദ്‌കുമാര്‍, അഡ്വ. എ രാജീവ്, ഹണി ബഞ്ചമിന്‍, വിജയ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. ജി ബാബു, എ ബിജു, സി പി പ്രദീപ്, ബിജുകുമാര്‍, സജീവ്, വിനിത വിന്‍സന്റ്, ദിനേഷ്‌ബാബു, ടി എസ് നിധീഷ്, അഖില്‍ അമ്പാടി, അനന്ദു എസ് പോച്ചയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എസ്എഫ്ഐ അക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. ആര്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി. അംഗങ്ങളായ കെ ആര്‍ ചന്ദ്രമോഹനന്‍, അഡ്വ. ആര്‍ രാജേന്ദ്രന്‍, മുല്ലക്കര രത്നാകരന്‍ എന്നിവര്‍ പങ്കെടുത്തു.
പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ്‌ബാബു സന്ദര്‍ശിച്ചു.

Eng­lish Sum­ma­ry: Edu­ca­tion bandh com­plete in Kol­lam district

You may also like this video

Exit mobile version