Site icon Janayugom Online

വണ്ടിപ്പെരിയാറിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

ഇടുക്കി വണ്ടിപ്പെരിയാറിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മഞ്ചുമല  സ്വദേശി അന്തോണി രാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ സംഭവ സ്‌ഥലത്തു എത്തിച്ചു തെളിവെടുത്തു. ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും.

അസം സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ബുധനാഴ്ച  രാത്രിയാണ് സംഭവം നടന്നത്. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം മാതാപിതാക്കൾ സമീപത്തെ ലയത്തിൽ താമസിക്കുന്ന ആസ്സാം സ്വദേശികളായ കുടുംബത്തെ കാണാൻ പോയിരുന്നു. ഈ സമയം കുട്ടിയുടെ അടുത്തെത്തിയ അന്തോണിരാജ് പീഡിപ്പിച്ചെന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും  അന്തോണിരാജിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Eng­lish sum­ma­ry: Eight year old girl raped in Vandiperiyar

You may also like this video:

Exit mobile version