അഹമ്മദാബാദിലെ ഒരു സ്വകാര്യ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊലപ്പെടുത്തി. ചെറിയ കലഹത്തിൻറെ പേരിലുണ്ടായ തർക്കമാണ് കൊലയ്ക്ക് പിന്നിലെ കാരണം. തുടർന്ന് ജനക്കൂട്ടം സ്ക്കൂൾ അടിച്ചുതകർത്തു. ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം. കുത്തേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.
പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സമാധാനം നിലനിർത്താൻ ആളുകളോട് അഭ്യർത്ഥിക്കുന്നതായും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി പ്രഫുൽ പൻഷേരിയ പറഞ്ഞു.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

