Site icon Janayugom Online

ആഫ്രിക്കയില്‍ ആദ്യ ഡോസ് വാക്‌സിന്‍ കിട്ടാത്തത് 85 ശതമാനം ആളുകള്‍ക്ക്; ആശങ്ക പങ്കുവച്ച് ലോകാരോഗ്യ സംഘടന

കൊറോണയുടെ ആദ്യ ഡോസ് വാക്സിന്‍ ലഭിക്കാത്ത 85 ശതമാനം ജനങ്ങള്‍ ആഫ്രിക്കയിലുണ്ടെന്ന കാര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൊവിഡ്-19 മാധ്യമ സമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മേധാവി ഇക്കാര്യം പറഞ്ഞത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍പ്രകാരം 2021 ഡിസംബര്‍ 24 വരെ ആഫ്രിക്കക്കാരില്‍ വെറും എട്ട് ശതമാനം മാത്രമാണ് പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്തിട്ടുള്ളത്. ഉയര്‍ന്ന വരുമാനമുള്ള പല രാജ്യങ്ങളിലും 60 ശതമാനത്തിലധികം പേര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തിയായി.

ആഗോളതലത്തില്‍ വിതരണം ചെയ്യുന്ന എട്ട് ബില്ല്യണിലധികം ഡോസുകളില്‍ 3ശതമാനം മാത്രമാണ് ആഫ്രിക്കയില്‍ എത്തിച്ചത്. അതേസമയം 2022 ജനുവരി 6ന് ആഫ്രിക്ക സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ജോണ്‍ എന്‍കെന്‍ഗാസോങിന്റെ കണക്കുകള്‍പ്രകാരം ഭൂഖണ്ഡത്തില്‍ 10ശതമാനം കൃത്യമായി വാക്സിനേഷന്‍ എടുത്തിട്ടുണ്ട്.
ആഫ്രിക്കയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 10 ആഫ്രിക്കക്കാരില്‍ ഒരാള്‍ക്ക് മാത്രമേ കൊറോണയ്ക്കെതിരെ പൂര്‍ണ്ണമായി വാക്സിന്‍ എടുക്കുന്നുള്ളൂ. കാമറൂണിലെ പ്രതിരോധ കുത്തിവയ്പ്പ് സൈറ്റുകളുടെ അഭാവം, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ മോശം ആശയവിനിമയവും വാക്സിന്‍ നിരസിക്കല്‍, കെനിയയിലെ വാക്സിന്‍ ക്ഷാമം എന്നിവയും കുറഞ്ഞ വാക്സിനേഷന് കാരണമാകുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒമിക്‌റോണിനെ തീവ്രത കുറഞ്ഞ ഒരു വകഭേദമെന്ന നിലയിലുള്ള ധാരണയും സിംബാബ്വെയിലെ ശ്രമത്തെ വൈകിപ്പിച്ചു.
വര്‍ഷാവസാനത്തോടെ ജനസംഖ്യയുടെ 70ശതമാനം പേര്‍ക്കും വാക്സിനേഷന്‍ നല്‍കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടാന്‍ സാധ്യതയുള്ള 20 രാജ്യങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ ജനസംഖ്യയുടെ 10ശതമാനം മാത്രമേ ഇതുവരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടുള്ളൂ എന്നതിനാല്‍, ലക്ഷ്യം കൈവരിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആഫ്രിക്കയിലുടനീളം പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് 60–70 ശതമാനമായി ഉയര്‍ത്തുക എന്ന ആശയത്തെ ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസിഡന്റ് ആഞ്ചലിക് കോറ്റ്‌സിയും പിന്തുണച്ചു.
eng­lish summary;Eighty-five per­cent of peo­ple in Africa do not get the first dose of the vaccine
you may also like this video;

Exit mobile version