ഈമാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് ഒമ്പത് പൈസ കുറയും. ജനുവരി വരെ 19 പൈസയായിരുന്നു സര്‍ചാര്‍ജ് ഇനത്തില്‍ പിരിച്ചിരുന്നത്. ഇതില്‍ 10 പൈസ വൈദ്യുതി ബോര്‍ഡ് സ്വന്തം നിലയില്‍ പിരിക്കുന്നതും ഒമ്പത് പൈസ റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചതുമാണ്.
2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അധികമായി ചെലവായ തുക ഈടാക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അനുവദിച്ച ഒമ്പത് പൈസ ഇന്ധന സര്‍ചാര്‍ജ് ഈ മാസം അവസാനിക്കുന്നതിനാലാണ് ബില്ലില്‍ തുക കുറയുന്നത്.
ഏപ്രിൽ 2023 മുതൽ ഇന്ധനവിലയിലെ ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ പരമാവധി 10 പൈസ വരെ ഇന്ധന സർചാർജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വ്യവസ്ഥ ചെയ്തിരുന്നു. സ്വമേധയാ പിരിക്കുന്ന 10 പൈസയ്ക്ക് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയ്തിരുന്നു. ഇങ്ങനെ പിരിക്കുന്ന സർചാർജ് ആണ് തുടർന്നിരുന്നത്.
വൈദ്യുതി നിരക്ക് കുറയും

