Site iconSite icon Janayugom Online

മുന്‍ ഹൈക്കോടതി ജഡ്ജിയുടെ പെന്‍ഷന്‍ 15,000 രൂപ മാത്രം;സംഭവത്തില്‍ ഞെട്ടലുളവാക്കി സുപ്രീംകോടതി

ചില വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പെന്‍ഷന്‍ 6000 രൂപയ്ക്കും 15000 രൂപയ്ക്കും ഇടയില്‍. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീംകോടതി. തനിക്ക് 15,000 രൂപ മാത്രമാണ് പെന്‍ഷന്‍ തുക ലഭിക്കുന്നതെന്ന് കാട്ടി മുന്‍ ഹൈക്കോടതി ജഡ്ജി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസ് ബി.ആര്‍ ഗവായ്, പികെ മിശ്ര, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ച്. ജില്ലാ കോടതിയില്‍ 13 വര്‍ഷം ജുഡീഷ്യല്‍ ഓഫീസറായി സേവനമനുഷ്ഠിച്ച ശേഷം അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജിയായി വിരമിച്ച പരാതിക്കാരന്‍, പെന്‍ഷന്‍ കണക്കാമ്പോള്‍ തന്‍റെ സര്‍വീസ് കാലാവധി പരിഗണിക്കാന്‍ അധികാരികള്‍ വിസമ്മതിച്ചതായും  ചൂണ്ടിക്കാട്ടുന്നു.

6000 മുതല്‍ 15000 രൂപ വരെയുള്ള തുച്ഛമായ തുക പെന്‍ഷന്‍ വാങ്ങുന്ന ഹൈക്കോടതി ജഡ്ജിമാര്‍ നമുക്കിടയിലുണ്ടെങ്കില്‍ അത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് ബഞ്ച് നിരീക്ഷിച്ചു. വിരമിച്ച ശേഷം ജഡ്ജിമാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണെന്നും ചില സംസ്ഥാനങ്ങളില്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

തുടര്‍ന്ന് കേസ് വാദം കേള്‍ക്കുന്നതിനായി നവംബര്‍ 27ലേക്ക് മാറ്റി.

Exit mobile version