കണ്ണൂരില്‍ മലപ്പട്ടം പഞ്ചായത്തിൽ ഒരു വാർഡ് കൂടി എൽ ഡി എഫിന് അനുകൂലമായി. മലപ്പട്ടത്തെ കൊവുന്തല വാർഡാണ് എതിരില്ലാതെ എൽ ഡി എഫ് നേടിയത്. യു ഡി എഫ് സ്ഥാനാർത്ഥിയുടെ പത്രികയിൽ നൽകിയ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വരണാധികാരി പത്രിക തള്ളുകയായിരുന്നു. ഇതോടെ ഈ വാർഡിൽ മത്സരിച്ച ഇടതുപക്ഷ സ്ഥാനാർത്ഥി എം വി ഷിഗിനയെ വിജയിയായി പ്രഖ്യാപിക്കും. നിലവിൽ, സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ മലപ്പട്ടം പഞ്ചായത്തിൽ മാത്രം മൂന്ന് വാർഡുകളാണ് എൽ ഡി എഫ് നേടിയിരിക്കുന്നത്. ഇതിനുപുറമെ, കണ്ണപുരം പഞ്ചായത്തിലെ പത്താം വാർഡിലും എൽ ഡി എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വ്യാജ ഒപ്പ്: യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കണ്ണൂരില്‍ വീണ്ടും എതിരില്ലാതെ എല്‍ഡിഎഫ്

