Site iconSite icon Janayugom Online

കുടുംബവഴക്ക്: കാലടിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി

മലയാറ്റൂരിൽ കത്തി കുത്തേറ്റ് യുവാവ് മരിച്ചു. കാടപ്പാറ മലേക്കുടി വീട്ടിൽ ടോമി മകൻ ടിന്റൊ (28) ആണ് മരിച്ചത്. അമ്മയുടെ സഹോദരൻ പയ്യപ്പിള്ളി ടോമിയാണ് കുത്തിയത്. മലയാറ്റൂർ പാലത്തിന് സമീപം ബജിക്കട നടത്തുന്ന ടോമിയുടെ കടയിൽ വന്ന് ടിന്റൊ ബഹളമുണ്ടാക്കുകയും, കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കാരണം. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മാർട്ട നടപടികൾക്ക് ശേഷം ടിന്റൊയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നല്കും. സംസ്കാരം ഇന്ന് നടക്കും മാതാവ് സിബി , സഹോദരൻ ടോണി.

Eng­lish Sum­ma­ry: Fam­i­ly dis­pute: Young man was stabbed to death by his relative

You may also like this video

Exit mobile version