കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (34), ഭാര്യ രേഷ്മ (30), മകൻ ദേവൻ (5), മകൾ ദിയ (3) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
മോഹനൻ ഓട്ടോറിക്ഷാ ഡ്രൈവറാണ്. കടബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു. സജീവിന്റെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോൾ വീടു പൂട്ടിക്കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയിൽ കണ്ടത്.

