Site iconSite icon Janayugom Online

എറണാകുളം നഗരത്തിൽ തീപിടുത്തം; കടകൾ കത്തി നശിച്ചു

എറണാകുളം നഗരത്തിൽ ഫർണീച്ചർ കടയിൽ തീപിടുത്തം. എറണാകുളം ടൗൺഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉപയോ​ഗിച്ച ഫർണിച്ചറുകൾ വിൽക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. സമീപത്ത് മൂന്നോളം പെട്രോൾ പമ്പുകൾ ഉള്ളത് ആശങ്കയുണ്ടാക്കിയിരുന്നു. പരിസരത്ത് ഉണ്ടായിരുന്ന താമസക്കാരെ അടക്കം ഒഴിപ്പിച്ച ഫയർഫോഴ്സ് തീ മറ്റിടത്തേയ്ക്ക് പടരുന്നത് നിയന്ത്രിക്കുകയായിരുന്നു. എന്നാൽ കെട്ടിടത്തിന് അകത്ത് തീയുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Exit mobile version