Site iconSite icon Janayugom Online

കിടക്ക കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

കളമശ്ശേരിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. രാവിലെ 10.15ഓടെയാണ് തീപിടിത്തമുണ്ടായത്. കളമശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പിന്‍വശത്തുള്ള കിടക്കക്കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ ഹൈടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണു. ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളടക്കം കത്തിനശിച്ചു. ഏലൂര്‍, തൃക്കാക്കര യൂണിറ്റുകളില്‍നിന്നു ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. 

Exit mobile version