Site iconSite icon Janayugom Online

കൊച്ചിയിൽ 100 കിലോ ചന്ദനവുമായി അഞ്ചം​ഗ സംഘം പിടിയിൽ

നൂറ് കിലോ ചന്ദനത്തടി കടത്താനുള്ള ശ്രമം പിടികൂടി വനം വകുപ്പ്. ഇടുക്കി ഇരട്ടയാർ സ്വദേശികളിൽ നിന്നു മേയ്ക്കപ്പാല ഫോറസ്റ്റ് റെയ്ഞ്ചിലെ ഉദ്യോ​ഗസ്ഥ സംഘമാണ് ചന്ദനം പിടിച്ചെടുത്തത്. രണ്ട് കാറുകളിലായി കടത്താൻ ശ്രമിച്ച ചന്ദനത്തടികളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. ഇടുക്കി സ്വദേശികളായ ശരൺ ശശി, നിഖിൽ സുരേഷ്, ഷാജി വിഎസ്, അനീഷ് മാത്യു, ചാർളി ജോസഫ് എന്നിവരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.

പൂപ്പാറ, രാജാക്കാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സംഘവം പ്രവർത്തിക്കുന്നത് എന്നാണ് വിവരം. ചന്ദനത്തടി കൊണ്ടു ശില്പങ്ങൾ നിർമിക്കുന്ന സംഘങ്ങളുമായി ചേർന്നാണ് ഇവർ ചന്ദക്കൊള്ള നടത്തുന്നതെന്നും വിവരമുണ്ട്. പിടിയിലായവരിൽ ഷാജി, അനീഷ് എന്നിവർ വിസ തട്ടിപ്പ്, ലഹരി കേസുകളിൽ നേരത്തെ പ്രതികളാണ്. പിടികൂടിയവരെ കോടതിയിൽ ഹാജരാക്കി.

Exit mobile version