കോട്ടയത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. പാലാ പൂവരണിയിലാണ് സംഭവം. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സണും ഭാര്യയും മൂന്ന് കുട്ടികളുമാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ തോമസ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെട്ടേറ്റ് മരിച്ച നിലയില്‍ കട്ടിലിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ കാര്യമായ പരിക്കേറ്റിട്ടുണ്ട്. പാലാ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൂവരണി കൊച്ചു കൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.
English Summary: Five members of a family are dead in Kottayam
You may also like this video