Site iconSite icon Janayugom Online

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു

സെപ്തംബർ 21 മുതൽ 25 വരെ പഞ്ചാബിലെ ചണ്ഡിഗഡിൽ നടക്കുന്ന സിപിഐ 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന് കോതമംഗലത്ത് തുടക്കമായി. സമ്മേളനത്തിൻ്റെ ഭാഗമായി കോതമംഗലം കല ഓഡിറ്റോറിയത്തിലേക്ക്(പി രാജു നഗർ) രാവിലെ ദീപശിഖ യാത്ര സംഘടിപ്പിച്ചു. പി കെ രാജേഷ് ക്യാപ്റ്റനും ഗോവിന്ദ് എസ് കുന്നുംപുറം വൈസ് ക്യാപ്റ്റനും കെ ആർ റെനീഷ് ഡയറക്ടറുമായ ദീപശിഖ യാത്ര കുത്തുകുഴി സഖാവ് സി എസ് നാരായണൻ നായരുടെ സ്മൃതി മണ്ഡപത്തിൽ സിപിഐ സംസ്ഥാന കൗൺസിലംഗം റ്റി രഘുവരൻ ഉദ്ഘാടനം ചെയ്തു. സമ്മേളന നഗറിൽ സിപിഐ സംസ്ഥാന എക്സിക്യുട്ടീവംഗം കെ കെ അഷറഫ് ദീപശിഖ ഏറ്റുവാങ്ങി ദീപം തെളിയിച്ചു. തുടർന്ന് സമ്മേളന നഗരിയിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കമല സദാനന്ദൻ പതാക ഉയർത്തി. തുടർന്ന് പ്രതിനിധികൾ പുഷ്പർച്ചാന നടത്തി. തുടർന്ന് നടന്ന
പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ഉദ്ഘാടനം ചെയ്തു. ശാന്തമ്മ പയസ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. കെ എൻ സുഗതൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി പി ഐ ജില്ലാ അസി സെക്രട്ടറി എൽദോ എബ്രഹാം സ്വാഗതം ആശംസിച്ചു. എൻ അരുൺ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

Exit mobile version