സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത നാല് ദിവസം അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയില്‍ ആറ് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒരാളെ കാണാതാവുകയും ചെയ്തു. അഞ്ച് വീടുകള്‍ പൂര്‍ണമായി തകരുകയും 55 വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു. 2018ലെ അനുഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിനായി കളക്ടര്‍മാരുടെ യോഗം ചേര്‍ന്നു.
മഴ മുന്നറിയിപ്പുള്ളതിനാല്‍ റവന്യു മന്ത്രി ജില്ലകളുടെ സാഹചര്യം വിലയിരുത്തി വേണ്ട നിർദ്ദേശം നൽകി. എല്ലാ താലൂക്കിലും കൺട്രോൾ റൂം തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിആര്‍അഫിന്റെ നാല് സംഘം കേരളത്തിൽ ഉണ്ട്. നാല് അധിക സംഘം കൂടി എത്തും. ആശങ്ക പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. എല്ലാ ജില്ലയിലും പൊലീസ് കൺട്രോൾ റൂം തുറക്കും. ബോട്ടുകൾ, ജെസിബി എന്നിവ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സജ്ജമാക്കി വയ്ക്കുമെന്നും ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary:Flood warning in the state; The Chief Minister said that there is a possibility of heavy rain
You may also like this video